Latest NewsKeralaNews

കോണ്‍ഗ്രസുമായി സഹകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

കൊല്ലം: കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സി പി എം തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. . വര്‍ഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നവരുമായി സഹകരിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് സഖ്യം രാഷ്ട്രീയമാണെന്നും അത് നയം അനുസരിച്ചാണ് ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ചരിത്രമറിയാത്ത ബല്‍റാം വിവരദോഷിയും ധിക്കാരിയുമെന്ന് പിണറായി

ചുരുങ്ങിയത് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നവരുമായേ സഹകരിക്കാന്‍ കഴിയൂ. രാജ്യത്ത് ഭരണം മാറിയിട്ടും ജനങ്ങള്‍ക്ക് ആശ്വാസമുണ്ടായില്ല. യു പി എ ഭരണത്തില്‍ ജനങ്ങള്‍ക്കുളള അതൃപ്തി ബി ജെ പി മുതലാക്കി. ബി ജെ പി വന്നിട്ടും ജനങ്ങളുടെ ദുരിതത്തിന് ശമനമുണ്ടായില്ല. ബി ജെ പിയുടെയും കോണ്‍ഗ്രസിന്‍റെയും നയങ്ങള്‍ തമ്മില്‍ അന്തരമില്ലെന്നും പിണറായി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button