Latest NewsIndiaNews

ത്യാ​ഗ​രാ​ജ കീ​ര്‍​ത്ത​നം മു​റി​ച്ച്‌ പ​ര​സ്യം സം​പ്രേ​ഷ​ണം : ദൂരദർശന് മന്ത്രിയുടെ വിമർശനം

ന്യൂ​ഡ​ല്‍​ഹി: ത്യാ​ഗ​രാ​ജ കീ​ര്‍​ത്ത​നം മു​റി​ച്ച്‌ പ​ര​സ്യം സം​പ്രേ​ഷ​ണം ചെ​യ്ത ദൂ​ര​ദ​ര്‍​ശ​ന് പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മന്‍റെ വിമര്‍ശനം. തി​രു​വാ​യൂ​ര്‍ ത്യാ​ഗ​രാ​ജ സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റ ഭാ​ഗ​മാ​യി ന​ട​ന്ന ത​ത്സ​മ​യ പ്ര​ക്ഷേ​പ​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ഞ്ച​ര​ത്ന കീ​ര്‍​ത്ത​നം അ​വ​സാ​നി​ക്കാ​ന്‍ കാ​ത്തി​രി​ക്കാ​മാ​യി​രു​ന്നു. ചി​ന്താ​ശൂ​ന്യ​മാ​യ ന​ട​പ​ടി​യാ​ണ് ഇ​തെ​ന്നും മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. സം​ഭ​വ​ത്തി​ല്‍ ഉ​ട​ന്‍​ത​ന്നെ പ്ര​സാ​ര്‍​ഭാ​ര​തി സി​ഇ​ഒ എ​സ്.​എ​സ് വെമ്പ​ട്ടി​ വിശദീകരണവും ക്ഷമാപണവും നടത്തി.

നി​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണി​തെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും വെ​മമ്പ​ട്ടി അ​റി​യി​ച്ചു.തുടര്‍ന്ന് മന്ത്രി സം​ഗീ​തോ​ത്സ​വം ത​ത്സ​മ​യം ന​ല്‍​കു​ന്ന​തി​നെ​ മ​ന്ത്രി അ​ഭി​ന​ന്ദി​ക്കുകയും ചെയ്തു. തി​രു​വാ​യൂ​രി​ല്‍ ജ​നു​വ​രി മു​ത​ല്‍ ഫെ​ബ്രു​വ​രി വ​രെ​ നടക്കുന്ന ത്യാ​ഗ​രാ​ജ സം​ഗീ​തോ​ത്സ​വത്തില്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​രാ​ണ് പങ്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button