ന്യൂഡല്‍ഹി: ത്യാഗരാജ കീര്‍ത്തനം മുറിച്ച് പരസ്യം സംപ്രേഷണം ചെയ്ത ദൂരദര്ശന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ വിമര്‍ശനം. തിരുവായൂര്‍ ത്യാഗരാജ സംഗീതോത്സവത്തിന്റ ഭാഗമായി നടന്ന തത്സമയ പ്രക്ഷേപണത്തിനിടെയായിരുന്നു സംഭവം. പഞ്ചരത്ന കീര്‍ത്തനം അവസാനിക്കാന്‍ കാത്തിരിക്കാമായിരുന്നു. ചിന്താശൂന്യമായ നടപടിയാണ് ഇതെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ ഉടന്‍തന്നെ പ്രസാര്‍ഭാരതി സിഇഒ എസ്.എസ് വെമ്പട്ടി വിശദീകരണവും ക്ഷമാപണവും നടത്തി.
നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വെമമ്പട്ടി അറിയിച്ചു.തുടര്‍ന്ന് മന്ത്രി സംഗീതോത്സവം തത്സമയം നല്‍കുന്നതിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. തിരുവായൂരില്‍ ജനുവരി മുതല്‍ ഫെബ്രുവരി വരെ നടക്കുന്ന ത്യാഗരാജ സംഗീതോത്സവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രശസ്ത സംഗീതജ്ഞരാണ് പങ്കെടുക്കുന്നത്.
Post Your Comments