രാജ്യത്തെ 8,500 റെയില്‍വെ സ്റ്റേഷനുകളിൽ വൈഫൈ കൊണ്ടുവരാൻ പോകുന്നത്. 700 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. പുതിയ ഇന്റർനെറ്റ് കണക്‌ഷനുകൾ വരുന്നത് ഗൂഗിൾ നടപ്പിലാക്കുന്ന ഫ്രീ വൈഫൈയ്ക്ക് പുറമെയാണ്. നിലവിൽ 216 പ്രധാന സ്റ്റേഷനുകളിൽ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വൈഫൈ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. സൗജന്യ ഇന്റർനെറ്റ് സംവിധാനം നടപ്പിലാക്കാന്‍ പോകുന്നത് 70 ലക്ഷം റെയിൽവെ യാത്രക്കാരെ സഹായിക്കാനാണ്.
‘ ഇപ്പോൾ ദൈനംദിന ജീവിതത്തിലെ പ്രധാന ആവശ്യമായി ഇൻറർനെറ്റ് മാറിയിരിക്കുകയാണ്. ഈ സൗകര്യം രാജ്യത്തെ എല്ലാ റെയിൽവെ സ്റ്റേഷനുകളിലും നൽകുമെന്ന് മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഗ്രാമീണ-വിദൂര മേഖലകളിലെ സ്റ്റേഷനുകളിൽ വൈഫൈ സൗകര്യം ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
read more: വൈഫൈയെ കടത്തിവെട്ടാൻ പുതിയ സംവിധാനം വരുന്നു
ഡിജിറ്റൽ ബാങ്കിങ്, ആധാർ ജനറേഷൻ, സർക്കാർ സർട്ടിഫിക്കറ്റുകൾ നൽകൽ, ജനന, മരണ സർട്ടിഫിക്കറ്റുകൾ, മറ്റു ബില്ലുകൾ അടയ്ക്കുക തുടങ്ങിയ നിരവധി സേവനങ്ങൾക്ക് ഈ കണക്‌ഷനുകൾ ഡിജിറ്റൽ ഹോട്ട് സ്പോട്ട് ആയി മാറുമെന്നാണ് കരുതുന്നത്.
Post Your Comments