
ചെറുവത്തൂര്‍: കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.ബോട്ടിന്റെ എന്ജിന്തകരാര് മൂലം നാലു ദിവസം കടലില്‍ കുടുങ്ങിയവരെയാണ് ഫിഷറീസ് വകുപ്പ് കരയ്ക്കെത്തിച്ചത്. എറണാകുളം മുനമ്പം തുറമുഖത്തുനിന്നും അഞ്ചു ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പോയ ‘മണികണ്ഠന്’ എന്ന ബോട്ടിലെ ആലപ്പുഴ സ്വദേശികളായ 12 പേരെയാണ് രക്ഷപ്പെടുത്തിയത്. ജോയ്(46), സതീഷ്(38), ആന്റണി(39), ജോസഫ്(37), ഡെന്നീസ്(50),ഏബ്രഹാം(43), രാമചന്ദ്രന്(49), ജോബ്(44),റോയ്(43), ജയന് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ബോട്ടിന്റെ എന്ജിന് കേടായി പുറംകടലില്‍ കുടുങ്ങിയപ്പോൾ എറണാകുളത്തെ ബന്ധപ്പെട്ട അധികൃതരെ ഫോണിലൂടെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.പിന്നീട് കാസര്‍ഗോഡാണ് ഏറ്റവും അടുത്ത തീരമെന്ന് ബോധ്യമാകുകയും കാസര്‍ഗോഡ് കോസ്റ്റല്‍ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. മുനമ്പത്തെ കിഷോറിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
Post Your Comments