KeralaLatest NewsNews

ക​ട​ലി​ല്‍ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ രക്ഷപ്പെടുത്തി

ചെ​റു​വ​ത്തൂ​ര്‍: കടലിൽ കുടുങ്ങിയ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ രക്ഷപ്പെടുത്തി.ബോ​ട്ടി​ന്‍റെ എ​ന്‍​ജി​ന്‍​ത​ക​രാ​ര്‍ മൂ​ലം നാ​ലു ദി​വ​സം ക​ട​ലി​ല്‍ കു​ടു​ങ്ങി​യവരെയാണ് ഫി​ഷ​റീ​സ് വ​കു​പ്പ് കരയ്‌ക്കെത്തിച്ചത്. എ​റ​ണാ​കു​ളം മുനമ്പം തു​റ​മു​ഖ​ത്തു​നി​ന്നും അ​ഞ്ചു ദി​വ​സം മുമ്പ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ‘മ​ണി​ക​ണ്ഠ​ന്‍’ എ​ന്ന ബോ​ട്ടി​ലെ ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ 12 പേ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ജോ​യ്(46), സ​തീ​ഷ്(38), ആ​ന്‍റ​ണി(39), ജോ​സ​ഫ്(37), ഡെ​ന്നീ​സ്(50),ഏ​ബ്ര​ഹാം(43), രാ​മ​ച​ന്ദ്ര​ന്‍(49), ജോ​ബ്(44),റോ​യ്(43), ജ​യ​ന്‍ എ​ന്നി​വ​രെ​യാ​ണ് രക്ഷപ്പെടുത്തിയത്.

ബോ​ട്ടി​ന്‍റെ എ​ന്‍​ജി​ന്‍ കേടായി പു​റം​ക​ട​ലി​ല്‍ കു​ടു​ങ്ങി​യപ്പോൾ എ​റ​ണാ​കു​ള​ത്തെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ ഫോ​ണി​ലൂ​ടെ അ​റി​യി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.പി​ന്നീ​ട് കാ​സ​ര്‍​ഗോ​ഡാ​ണ് ഏ​റ്റ​വും അ​ടു​ത്ത തീ​ര​മെ​ന്ന് ബോ​ധ്യ​മാ​കു​ക​യും കാ​സ​ര്‍​ഗോ​ഡ് കോ​സ്റ്റ​ല്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. മുനമ്പത്തെ കി​ഷോ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബോ​ട്ടാണ് അപകടത്തില്‍പ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button