കൊല്ലം: കേരള പൊലീസിന് കര്‍ശന താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പൊലീസുകാരെന്ന് ഓര്‍മ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്തു സിറ്റി പൊലീസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
പൊലീസിനു പൊലീസിന്റേതായ രീതികള്‍ പ്രകടിപ്പിക്കാനാണു സ്വാഭാവികമായി താല്‍പര്യമുണ്ടാവുക. ചീത്തപറയാണ് തല്ലുകൊടുക്കാനും അധികാരമുള്ളവരെന്നു പണ്ടേ പൊലീസുകാർ ധരിച്ചുവെച്ചിരിക്കുകയാണ്.എന്നാൽ കാലം മാറി,പൊലീസുകാരും മാറി. ന്നാലും താന്‍ മാറില്ല എന്നു ചിന്തിക്കുന്ന ചിലര്‍ നമ്മുടെ കൂടെയുണ്ട്. അവരോടായി പറയുകയാണ്. ആ രീതി ഉപേക്ഷിക്കാന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിക്ക് ഇരയാകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പൊലീസിന് ഇടപെടാം.ഇന്നലെ ജില്ലയില്‍ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ക്കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷമായ പ്രതികരണം. കൊല്ലത്തെ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ കേസന്വേഷണം നടക്കുന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം സിറ്റി പൊലീസ് ഓഫിസിനു ലഭിച്ച ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
Post Your Comments