KeralaLatest NewsNews

നെല്‍വയല്‍ നികത്താൻ ന്യായവിലയുടെ പകുതിയടച്ചാല്‍ മതിയാകും

തിരുവനന്തപുരം: 2008-ന് മുന്‍പ് നികത്തിയ നിലങ്ങള്‍ ന്യായവിലയുടെ പകുതി അടച്ചാല്‍ ക്രമപ്പെടുത്തിനല്‍കും. സര്‍ക്കാരിന് പൊതു ആവശ്യത്തിനെങ്കില്‍ ജില്ലാതല സമിതിയുടെയും സംസ്ഥാനതല സമിതിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയല്‍ നികത്താന്‍ അനുമതി നല്‍കാം. മാത്രമല്ല സര്‍ക്കാരിന് അത്യന്താപേക്ഷിതമായ സാഹചര്യമാണെങ്കില്‍ പൊതു ആവശ്യത്തിന് നിയമം നോക്കാതെ നിലം നികത്തുന്നതിന് അനുമതി നല്‍കാം. 2008-ലെ നെല്‍വയല്‍, തണ്ണീര്‍ത്തട നിയമത്തില്‍ കാര്യമായി മാറ്റം വരുത്തുന്ന ഭേദഗതികളാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സായി അംഗീകരിച്ചതിനെത്തുടര്‍ന്ന് നിയമം നിലവില്‍വന്നു. ഉടന്‍ ഗസറ്റ് വിജ്ഞാപനം ഇറങ്ങും.

read more: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം

അടിസ്ഥാനനിയമം നിലവില്‍ വന്ന 2008-നുമുന്‍പ് നികത്തിയ നിലങ്ങള്‍ ക്രമപ്പെടുത്താന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. യു.ഡി.എഫ്. സര്‍ക്കാര്‍ ന്യായവിലയുടെ 25 ശതമാനം അടച്ചാല്‍ അവ ക്രമപ്പെടുത്തിനല്‍കാമെന്ന് നിയമം കൊണ്ടുവന്നു. എന്നാല്‍, അതിനെ അന്ന് ഇടതുമുന്നണി എതിര്‍ത്തു. ഇപ്പോള്‍ ന്യായവിലയുടെ 50 ശതമാനം അടച്ചാല്‍ 2008-നുമുന്‍പ് നികത്തിയ നിലങ്ങള്‍ ക്രമപ്പെടുത്തി അടിസ്ഥാന റവന്യൂരേഖയായ ബേസിക് ടാക്സ് രജിസ്റ്ററില്‍ (ബി.ടി.ആര്‍.) മാറ്റംവരുത്തിനല്‍കും. ഇങ്ങനെ നികത്തിയ സ്ഥലം 50 സെന്റില്‍ കൂടുതലുണ്ടെങ്കില്‍ അതിന്റെ 10 ശതമാനം സ്ഥലം ജലസംരക്ഷണത്തിനായി മാറ്റിവെയ്ക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.

read more: നെല്‍വയല്‍ നികത്തല്‍; പുതിയ നിയമഭേദഗതിയില്‍

കൂടാതെ അഞ്ചുസെന്റും മണ്ണിട്ടുനികത്താന്‍ വീടുവെയ്ക്കുന്നതിന് മറ്റ് സ്ഥലമില്ലാത്തവര്‍ക്ക് അനുമതി നല്‍കും. ഇതിന് അനുമതി നല്‍കേണ്ടത് ജില്ലാതല സമിതിയാണ്. അഞ്ച് സെന്റില്‍ കൂടുതല്‍ ഇതിനായി സമിതി ശുപാര്‍ശചെയ്യരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button