
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ മരിച്ച ഉദയകുമാറിന്റെ മരണ കാരണം വ്യക്തമാക്കി ഫോറന്‍സിക് ഡയറക്ടര്‍. പോലീസിന്റെ ഉരുട്ടല്‍ പ്രയോഗമാണ് മരണകാരണമെന്നാണ് ഫോറന്‍സിക് ഡയറക്ടര്‍ ഡോ. ശ്രീകുമാരിയുടെ മൊഴി.
കേസിലെ സാക്ഷിയായ ഡോ. ശ്രീകുമാരി ഉദയകുമാര്‍ മരിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പേ ഉണ്ടായ മാരകമായ മര്‍ദനം കൊണ്ടാണു മരണമെന്നു മൊഴി നല്കി. മരണം സ്വാഭാവിക കാരണങ്ങളാലല്ലെന്നും ഇവര്‍ വ്യക്തമാക്കി. വ്യഴാഴ്ച കേസ് വിചാരണ തുടരും. വിചാരണ നടക്കുന്നത് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ്.
കേസിലെ പ്രതികള്‍ ഡിവൈഎസ്പി ഇ.കെ. സാബു, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അജിത്കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ വി.പി.മോഹന്‍, കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന് എന്നിവരാണ്. ഉദയകുമാറിനെ 2005 സെപ്റ്റംബര്‍ 27 ന് രാത്രി 10.30 നാണ് ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍നിന്ന് ഇ.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.
Post Your Comments