Latest NewsNewsGulf

മാസങ്ങളോളമായി ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

മനാമ: വീണ് പരിക്കേറ്റ് ഏഴ് മാസത്തോളമായി ബഹ്റൈനില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. ശനിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. കാസര്‍കോട് തുരുത്തിയിലെ ഹാരിസ് (34) ആണ് മരിച്ചത്. ബഹ്റൈനിലെ ഒരു കുടിവെള്ള വിതരണ കമ്പനിയില്‍ ജോലിക്കാരനായിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച്‌ വരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ജോലി സ്ഥലത്ത് വെച്ച്‌ സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ് തലച്ചോറിന് ക്ഷതമേറ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു ഹാരിസ്. തുരുത്തിയിലെ അബ് ദുള്‍ ഖാദര്‍- സാറ ദമ്ബതികളുടെ മകനാണ്. ഭാര്യ: റംസീല. മകന്‍: ഷഹല്‍ അബ് ദുല്ല (ആറ് മാസം).

shortlink

Related Articles

Post Your Comments

Related Articles


Back to top button