റിയാദ്•വരുമാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യം സ്വീകരിക്കുന്ന കടുത്ത നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ 11 രാജകുമാരന്മാരെ സൗദി അറേബ്യ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇവര്‍ക്ക് വിചാരണ നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ചരിതപ്രസിദ്ധമായ റിയാദ് രാജകൊട്ടാരത്തിന് മുന്നിലാണ് ഇവര്‍ പ്രതിഷേധിച്ചതെന്ന് സബ്ഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. അറസ്റ്റിലായവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
You may also like: സൗദിയില്‍ യുവാവ് പെട്രോള്‍ പമ്പിന് തീയിട്ടു; ഞെട്ടിക്കുന്ന വീഡിയോ
അറസ്റ്റിലായവരെ വിചാരണയ്ക്ക് മുന്നോടിയായി തലസ്ഥാനത്തെ അതീവ സുരക്ഷാ ജയിലായ ഹൈര്‍ ജയിലിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ട് പറയുന്നു.
വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 2 വര്‍ഷമായി സൗദി അറേബ്യ കടുത്ത നടപടികളാണ് സ്വീകരിച്ചു വരുന്നത്.
ശനിയാഴ്ച, സല്മാന് രാജാവ് സൗദി പൗരന്മാര്ക്ക്, പ്രത്യേകിച്ചും സൈനിക-പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു.
Post Your Comments