Latest NewsNewsInternational

ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ക്ക് നിരോധനം

ലണ്ടന്‍: ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ലണ്ടന്‍. ഒറ്റ തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന ഡിസ്‌പോസിബിള്‍ കപ്പുകള്‍ പരിസ്ഥിതിയ്ക്ക് ഹാനികരമായതിനാലാണ് ഇത്തരത്തിലൊരു പുതിയ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബ്രിട്ടനില്‍ വര്‍ഷം തോറും രണ്ടരലക്ഷം കോടി പ്ലാസ്റ്റിക്ക് കപ്പുകള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. എന്നാല്‍ പുനരുപയോഗിക്കുന്നത് 400-ല്‍ ഒന്നുമാത്രവുമാണ്. ഇതില്‍ മാറ്റം വരുത്തുന്നതിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. 2023-ഓടെ എല്ലാ ഗ്ലാസുകളും റീസൈക്കിള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഡിസ്‌പോസിബിള്‍ കപ്പുകളുടെ നിരോധനത്തിലേക്ക് കടക്കാനാണ് അധികൃതരുടെ നീക്കം.

Reaad more: സണ്‍ഗ്ലാസുകള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് എയര്‍ ഇന്ത്യ പൈലറ്റിന് ലക്ഷങ്ങള്‍ പിഴ

നിലവിലെ തീരുമാനങ്ങളനുസരിച്ച് ആദ്യഘട്ടത്തില്‍ ഇത്തരം കപ്പുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും. പരിസ്ഥിതി പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം കപ്പുകള്‍ക്ക് 0.28 യൂറോ (ഏകദേശം 22 രൂപ) ആയിരിക്കും നികുതി ഏര്‍പ്പെടുത്തുന്നത്. ഇവ റീസൈക്കിള്‍ ചെയ്യുന്നതിനുള്ള പദ്ധതികള്‍ക്ക് ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button