മുംബൈ : സണ്‍ഗ്ലാസുകള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് എയര്‍ ഇന്ത്യ പൈലറ്റിന് ലക്ഷങ്ങള്‍ പിഴ. മുംബൈ-തിരുവനന്തപുരം സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ പൈലറ്റിനെതിരായാണ് പിഴ ചുമത്തിയത്. ഒരു സീനിയര്‍ പൈലറ്റ് എന്നല്ലാതെ പൈലറ്റിന്റെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടല്ല.
ഡ്യൂട്ടിപെയ്ഡ് ഷോപ്പില്‍ എത്തിയ പൈലറ്റ് സണ്‍ഗ്ലാസുകള്‍ പോക്കറ്റില്‍ ഇടുകയായിരുന്നു. 24,000 രൂപ വില വരുന്ന സണ്‍ഗ്ലാസാണ് ഇയാള്‍ എടുത്തത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഗ്ലാസിന്റെ 10 മടങ്ങ് തുക പിഴയായി അടയ്ക്കാന്‍ ജീവനക്കാര്‍ പറയുകയായിരുന്നു. 2.4 ലക്ഷം രൂപയാണ് പൈലറ്റിനെതിരെ പിഴ ചുമത്തിയത്. എന്നാല്‍ സംഭവം അശ്രദ്ധക്കുറവ് മൂലം സംഭവിച്ചതാണെന്ന് പൈലറ്റ് വ്യക്തമാക്കി.
താന്‍ രണ്ട് സണ്‍ഗ്ലാസുകള്‍ വാങ്ങിയിരുന്നു. ഇതാണെന്ന് കരുതിയാണ് സണ്‍ഗ്ലാസ് പോക്കറ്റിലിട്ടതെന്നും സംഭവം ആകസ്മികമായാണെന്നും അദേഹം പറയുന്നു. പിഴ അടയ്ക്കുന്നതിന് തയ്യാറാണെന്നും അദേഹം പറഞ്ഞു. സംഭവം ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായ തെറ്റിദ്ധാരണ മൂലമാണെന്ന് നാഷ്ണല്‍ കരിയേഴ്‌സ് വക്താവ് പറഞ്ഞു.
Post Your Comments