Latest NewsNewsIndia

വിവാഹത്തിനു മുന്‍പ്‌ സംസാരിച്ചതിനു പ്രതിശ്രുത വധൂവരന്മാരെ വെടിവച്ചു കൊന്നു

കറാച്ചി: പ്രതിശ്രുത വധൂവരന്മാരെ വെടിവച്ചു കൊന്നു. വിവാഹത്തിനു മുന്‍പ്‌ സംസാരിച്ചതിന്റെ പേരിലാണ് കൊലപാതകം. സംഭവം നടന്നത് സിന്ധ്‌ പ്രവിശ്യയിലെ ഘോട്ട്‌കിയിലാണ്‌. യുവതിയുടെ അമ്മാവന്‍ പ്രതിശ്രുത വധൂവരന്മാര്‍ സംസാരിച്ചു നില്‍ക്കുന്നത്‌ കണ്ടിരുന്നു. തുടര്‍ന്ന്‌ ഇരുവരെയും അദ്ദേഹവും മറ്റു ചില ബന്ധുക്കളും ചേര്‍ന്നു വെടിവച്ചു കൊല്ലുകയായിരുന്നു.

read more: തോക്കിന്മുനയില്‍ വീണ്ടും വിവാഹം; മകളുടെ വിവാഹം നടത്താന്‍ ‘പക്ദുവാ ശാദി’ സമ്പ്രദായത്തിന് ബലിയാടായത് യുവ എന്‍ജിനീയര്‍

പാകിസ്‌താനിലും ഉത്തരേന്ത്യയിലേതിനു സമാനമായ ദുരഭിമാനക്കൊലകള്‍ വ്യാപകമാണ്‌. സാധാരണ ഗതിയില്‍ ഇത്തരത്തില്‍ കൊലപ്പെടുത്തുന്നത്‌ കുടുംബത്തിന്റെ അനുവാദമില്ലാതെ വിവാഹം ചെയ്യുകയോ ഒളിച്ചോടുകയോ ചെയ്യുന്നവരെയാണ്‌. പെണ്‍കുട്ടിയുടെ അമ്മാവന്മാരെ സംഭവവുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റു ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button