തിരുവനന്തപുരം: അക്കൗണ്ടുകളില്‍ സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കാൻ പൊതുമേഖലാ ബാങ്കുകൾ നടപടി ആരംഭിച്ചു.മിനിമം ബാലന്‍സില്ലാത്തിന്റെ പേരില്‍ പിഴയീടാക്കുന്നത് മൂലമുള്ള പരാതികൾ ഏറിവരുന്ന സാഹചര്യത്തിലാണ് ബാങ്കുകള്‍ നടപടി തുടങ്ങിയത്.
ക്ഷേമപെന്‍ഷനായും സ്‌കോളര്‍ഷിപ്പായും കിട്ടുന്ന തുച്ഛമായ തുക പിടിച്ചെടുക്കുന്നതിനെതിരെ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി പ്രതിനിധികളുമായി ധനവകുപ്പ് സെക്രട്ടറി മനോജ് ജോഷി സംസാരിച്ചു. സര്‍ക്കാരിന്റെ ആനൂകൂല്യം നേരിട്ട് നല്‍കാനുള്ള ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി.) ഇടപാടുകള്‍ക്ക് മിനിമം ബാലന്‍സ് ഈടാക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനു തയ്യാറല്ലാത്ത ബാങ്കുകളുമായുള്ള ഡി.ബി.ടി. ഇടപാടുകള്‍ നിര്‍ത്തലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
മിനിമം ബാലന്‍സ്; എസ്.ബി.ഐക്കെതിരെ നടപടി വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷനുകള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമായി തുറന്ന അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് ബാധകമാക്കരുതെന്ന് ഒക്ടോബറില്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നെന്ന് എസ്.ബി.ഐ. അധികൃതര്‍ പറഞ്ഞു.സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ പലതരമുണ്ടെങ്കിലും എല്ലാറ്റിനും മിനിമം ബാലന്‍സ് ബാധകമല്ല. ഇത്തരത്തില്‍ അക്കൗണ്ടുകള്‍ തരംമാറ്റിക്കൊണ്ടിരിക്കുകയാണ്. പരാതിയുണ്ടെങ്കില്‍ മാനേജര്‍മാരെ സമീപിക്കാമെന്നും എസ്.ബി.ഐ. വ്യക്തമാക്കി.
Post Your Comments