ആലപ്പുഴ•കയർ കോർപറേഷന്റെ കീഴിൽ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഷോറൂമുകൾ കെടുകാര്യസ്ഥത മൂലം വൻ നഷ്ടത്തിൽ പ്രവർത്തിക്കുമ്പോൾ കയർ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ പുതിയ കമ്പനി എന്ന ആശയവുമായി ചെയർമാനും വകുപ്പ് മന്ത്രിയും വരുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ പറഞ്ഞു.
കയ്യിലുള്ളത് നന്നാക്കാൻ കഴിയാതെ സർക്കാർ ധനം ധൂർത്തടിക്കുന്ന ചെയർമാനും മന്ത്രിയും അഴിമതി നടത്താനുള്ള പുതിയ വഴികൾ തേടുകയാണ്. ബി.ജെ.പി. പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുന്നതാണ് കൂടെയുള്ള സി.പി.ഐ പോലും കയർ കോർപറേഷനിൽ അഴിമതി നടക്കുന്നുണ്ടെന്ന് സമ്മതിക്കുന്നത്. പുതിയ നീക്കം മന്ത്രിക്കും ചെയർമാനും താല്പര്യമുള്ള ആളുകളെ തലപ്പത്തിരുത്തി അഴിമതി നടത്തുന്നതിന് വേണ്ടിയാണ്. പരമ്പരാഗത കയർ വ്യവസായത്തിനും കയർത്തൊഴിലാളികൾക്കും യാതൊരു ഗുണവും ചെയ്യാത്ത ഇവർ കയർ മേഖലയെ തകർക്കുകയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുന്ന മുഖ്യമന്ത്രി ആദ്യം സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളുടെ അഴിമതി നിർത്തലാക്കണംഅദ്ദേഹം പറഞ്ഞു.
കയർ കോർപ്പറേഷനിൽ യോഗ്യത ഇല്ലാത്തവർക്ക് നൽകിയ അനധികൃത ഉദ്യോഗകയറ്റവും നിയമനവും കോർപ്പറേഷന്റെ പ്രവർത്തനവും സംബന്ധിച്ച് അടിയന്തിര വിജിലൻസ് അന്വേഷണം നടത്തണമെന്നും ബി.ജെ.പി. ആവശ്യപ്പെടും.
ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ രഞ്ചൻ പൊന്നാട് , ജി. മോഹനൻ, മറ്റു ഭാരവാഹികളായ കെ.പി.സുരേഷ് കുമാർ, കെ.ജി.പ്രകാശ്, വാസുദേവക്കുറുപ്പ്, ജ്യോതി രാജീവ്, സുനിൽ കുമാർ എന്നിവരും സംസാരിച്ചു.
Post Your Comments