KeralaLatest NewsNews

കുഴി ബോബ് ലക്ഷ്യമാക്കിയത് ശബരിമല തീര്‍ത്ഥാടകരെയെന്നു സംശയം: കണ്ടെത്തിയത് 50 മീറ്റര്‍ പരിധിക്കുള്ളിലുള്ള എല്ലാം ചാമ്പലാക്കുന്ന ഉഗ്രശേഷിയുള്ളവ

തിരുവനന്തപുരം: കുറ്റിപ്പുറത്തുനിന്ന് വ്യാഴാഴ്ച രാത്രി പൊലീസ് കണ്ടെത്തിയത് ഉഗ്രശേഷിയുള്ള 50 മീറ്റർ ചുറ്റളവിൽ ഉള്ളവ തകർക്കാൻ ശേഷിയുള്ള കുഴിബോംബുകൾ. യുദ്ധത്തിന് സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള കുഴിബോംബുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതോടെ സംഭവത്തില്‍ ഗൗരവമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. ഇറാഖ്, ബോസ്നിയ, കുവൈത്ത് യുദ്ധങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള തരം കുഴിബോംബാണ് കണ്ടെത്തിയിട്ടുള്ളത്.

ശബരിമല ഇടത്താവളമായ മിനിപമ്ബയ്ക്കു സമീപം, പുഴയില്‍ നീരൊഴുക്കില്ലാത്ത ഭാഗത്തുനിന്നാണു കാലാവധി കഴിഞ്ഞ അഞ്ചു കുഴിബോംബുകള്‍ കണ്ടെടുത്തത്. 40-100 കിലോഗ്രാം ഭാരം കയറിയാല്‍ പൊട്ടിത്തെറിക്കുന്ന ആന്റിപഴ്സണല്‍ മൈനുകള്‍ സൈന്യം ശത്രുക്കളെ ലക്ഷ്യമിട്ട് ഉപയോഗിക്കുന്ന തരത്തിലുള്ളതാണ്. റിപ്പബ്ലിക് ദിനാഘോഷത്തിനു മുന്നോടിയായി കുഴിബോംബുകള്‍ കണ്ടെടുത്തത് അന്വേഷണസംഘം ഗൗരവത്തിലെടുത്തിട്ടുണ്ട്.

ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും മിലിട്ടറി ഇന്റലിജന്‍സും ഇന്നു സ്ഥലം സന്ദര്‍ശിച്ച്‌ പരിശോധന നടത്തും. സ്ഥലത്തുനിന്ന് അഞ്ചു സഞ്ചികളും കണ്ടെടുത്തു. കുഴിബോംബുകളും സഞ്ചികളും ദ്രവിച്ച നിലയിലായതിനാല്‍ പുഴയില്‍ നീരൊഴുക്കുണ്ടായിരുന്ന സമയത്ത് ഉപേക്ഷിച്ചതാകാന്‍ സാധ്യതയുണ്ടെന്നു പൊലീസ് പറഞ്ഞു. ഉഗ്രശേഷി വ്യക്തമായത്. വന്‍ ആയുധശേഖരം റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ സൂക്ഷിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.

എങ്കിലും ഇത്തവണ ശബരിമല തീര്‍ത്ഥാടന കാലത്ത് അട്ടിമറി നടത്താന്‍ ചില ശക്തികളെത്തുമെന്ന് രഹസ്യാന്വേഷണ വിവരവും ഉണ്ടായിരുന്നു. അതിനിടെയാണ് കുഴി ബോംബ് കണ്ടെത്തിയത്.മാവോയിസ്റ്റുകളേയും തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളേയുമാണ് പൊലീസ് സംശയിക്കുന്നത്. മാലബാറിലേക്കുള്ള പ്രധാന യാത്രാവഴിയിലാണ് ഭാരതപ്പുഴയ്ക്ക് കുറുകെ കുറ്റിപ്പുറം പാലം. ഇതിനടുത്താണ് ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ മിനിപമ്പയും. ഇതു രണ്ടും ഭാരതപ്പുഴയില്‍ കുഴിബോംബ് കണ്ടെത്തിയ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.

അഞ്ച് ബോംബുകള്‍ ഒരേസമയം പൊട്ടുകയാണെങ്കില്‍ പാലം തകര്‍ക്കാനാകുമെന്ന് പൊലീസ് പറയുന്നു. സൈന്യത്തിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ള പട്ടാളബോംബുകളാണ് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. റിമോട്ട് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍പ്പെട്ട കുഴിബോംബാണ് കണ്ടെടുത്തത്. 1999-ല്‍ നിര്‍മ്മിച്ചതാണ് ബോംബുകളെന്നാണ് പ്രാഥമിക നിഗമനം. 20 വര്‍ഷംവരെ ഉപയോഗിക്കാന്‍ കഴിയുന്നവയാണിവ. കാലാവധിക്കുശേഷം പരിശോധനയ്ക്ക് വിധേയമാക്കി ഉപയോഗയോഗ്യമാക്കുകയാണ് പതിവെന്നുമാണ് സൈന്യത്തില്‍ ജോലിചെയ്തവര്‍ പറയുന്നത്.

സൈന്യത്തിനു പുറമെ മാവോയിസ്റ്റുകളാണ് കുഴിബോംബുകള്‍ ഉപയോഗിക്കാറുള്ളത്. നിലമ്ബൂര്‍ കരുളായി വനത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുന്നതിനു മുന്‍പ്  മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചിരുന്നു. ഇത്തരത്തിലും കുറ്റിപ്പുറത്തെ കുഴി ബോംബില്‍ അന്വേഷണം നീളും. മലബാറില്‍ ഇസ്ലാമിക് സ്റ്റേറ്റ് പിടിമുറുക്കുന്നതായി സംശയമുണ്ട്. ഈ രീതിയിലും അന്വേഷണം നടക്കുന്നുണ്ട്. മാവോയിസ്റ് തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളെ ആണ് സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button