കറാച്ചി: ഇന്ത്യക്കെതിരേ വിമര്‍ശനവുമായി മുന്‍ പാക് നായകന്‍. ഇന്ത്യയോട് പാകിസ്താനുമായി ക്രിക്കറ്റ് കളിക്കണമെന്ന് ആവശ്യപ്പെടുന്നത് നിര്‍ത്തണമെന്നു മുന്‍ പാക് നായകന്‍ ജാവേദ് മിയാന്‍ദാദ് വ്യക്തമാക്കി.
പാകിസ്താനോടൊപ്പം കളിക്കാന്‍ ഇന്ത്യയ്ക്ക് താത്പര്യമില്ലെയെങ്കില്‍ കൂടുതല്‍ നിര്‍ബന്ധിക്കരുത്. നമ്മുടെ പാകിസ്താനിലെ ക്രിക്കറ്റ് അവരുമായി കളിക്കാതിരിക്കുന്നതിന്റെ പേരില്‍ ഇല്ലാതായി പോകില്ലെന്ന് മിയാന്‍ദാദ് പറഞ്ഞു.
”ഇന്ത്യക്കെതിരായി കളിക്കുന്ന കാര്യം മറന്നേക്കുവെന്നും പാകിസ്താനുമായി അവര്‍ പത്ത് വര്‍ഷമായി കളിച്ചിട്ടില്ലെന്നും അതുകൊണ്ട് നമുക്ക് യാതൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ ക്രിക്കറ്റിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും നമ്മള്‍ക്ക് ചാമ്ബ്യന്‍സ് ട്രോഫിയിലുള്‍പ്പടെ ജയിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
read more: 70 ആം പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യയും പാകിസ്ഥാനും എന്നും ഓർമയിൽ സൂക്ഷിക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ
ക്രിക്കറ്റ് പാക്കിസ്താനില്‍ മരിക്കില്ല. നമ്മള്‍ എന്തെല്ലാം പ്രതിസന്ധികള്‍ തരണം ചെയ്തിരിക്കുന്നു. പാകിസ്താനില്‍ 2009ന് ശേഷം ഒരു രാജ്യാന്തര മത്സരം പോലും കളിക്കാന്‍ സാധിക്കാതിരുന്നിട്ടും നമ്മള്‍ അതിനെയെല്ലാം അതിജീവിച്ചുവെന്നും മിയാന്‍ദാദ് കൂട്ടിച്ചേര്‍ത്തു.
Post Your Comments