മുംബൈ : ചത്രപതി ശിവാജിയോടുള്ള ആരാധന കൊണ്ട് സ്വന്തം പേരുവരെ മാറ്റിയ സംഭാജി ബീഡെ എന്ന എൺപത്തിനാലുകാരനാണ് ഇപ്പോൾ മാധ്യമങ്ങളിലെ ചർച്ചാവിഷയം. പഴയ സാംഗ്ളിയുടെ ഉള്ളിൽ ഒരു ചെറിയ മുറിയിലാണ് ഭീഡേയുടെ താമസം . മനോഹർ എന്നായിരുന്നു മുൻപ് പേര്. ശിവാജിയുടെ മകൻ സംഭാജിയുടെ പേര് പിന്നീട് സ്വീകരിക്കുകയായിരുന്നു. എം.എസ്.സി ഫിസിക്സ് സ്വർണമെഡലോടെ പാസായ സംഭാജി ബീഡേ പൂനെ ഫെർഗൂസൻ കോളേജിൽ ലക്ചററായിരിക്കെ ശിവാജിയുടെ കോട്ടകൾ സംരക്ഷിക്കാനുള്ള ദൗത്യമേറ്റെടുത്ത് രാജിവെക്കുകയായിരുന്നു.
Read Also: ഇത് അപ്പയ്ക്ക് അപമാനം : നടൻ പ്രഭു ,സർക്കാരിന് കത്തയച്ച് ശിവാജി കുടുംബം
രണ്ടര വർഷമായി താൻ ഭീമ – കൊറെഗാവ് സന്ദർശിച്ചിട്ടില്ലെന്നും അധികാരം ആഗ്രഹിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് ഇതിനു പിന്നിലെന്നും ഭീഡെ പറയുന്നു. കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളണമെന്ന അപ്രായോഗിക ആവശ്യവുമായി അവർ ആദ്യം രംഗത്തെത്തി. പിന്നീട് മറാത്തകൾക്ക് സംവരണം വേണമെന്നായി . അതിനു ശേഷം ലിംഗായത്തുകൾക്ക് മതം വേണമെന്നായി . ഇപ്പോൾ ഭരണത്തിലിരിക്കുന്നവർ രാജിവെക്കാനാണ് ആവശ്യപ്പെടുന്നതെന്നും ഭീഡെ കൂട്ടിച്ചേർക്കുന്നു.
Post Your Comments