Latest NewsIndiaNews

ഒരുകാലത്ത് രാഷ്ട്രീയ പാര്‍ട്ടികളെ വിറപ്പിച്ചിരുന്ന മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ ഇപ്പോള്‍ ഇവിടെയാണ്‌

ചെന്നൈ: ഒരുകാലത്ത് രാഷ്ട്രീയ പാര്‍ട്ടികളെ വിറപ്പിച്ചിരുന്ന മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ ഇപ്പോള്‍ എവിടെയെന്ന്‍ ആര്‍ക്കെങ്കിലും അറിയുമോ? പാലക്കാട് സ്വദേശിയായ തിരു നെല്ലായ് നാരായണ അയ്യര്‍ ശേഷന്‍ എന്ന ടി.എന്‍ ശേഷനും ഭാര്യ ജയലക്ഷ്മിയും ഇപ്പോൾ ചെന്നൈ പെരുങ്കളത്തൂരിലുള്ള ഗുരുകുലം വ്യദ്ധ സദനത്തില്‍ ആണ് കഴിയുന്നത്. ചെന്നൈ നഗരത്തില്‍ സ്വന്തമായി വീടുണ്ടായിട്ടും ഈ ദമ്പതികള്‍ വ്യദ്ധ സദനത്തില്‍ എത്തിയത് ഇവരെ പരിചരിക്കാന്‍ ആരുമില്ലാത്തതു കൊണ്ടാണെന്നാണു വിവരം.

മക്കളില്ലാത്ത ഇവര്‍ക്ക് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ തുടങ്ങിയതോടെയാണ് പേയിങ് ഗസ്റ്റായി വ്യദ്ധ സദനത്തിലെത്താന്‍ തീരുമാനിച്ചത്. തന്റെ ജീവിത കഥയും പുരാണ കഥകളും പറഞ്ഞ് അന്തേവാസികളുടെ മനസ്സില്‍ ഇഷ്ടതാരമായി മാറിയ ശേഷന്‍ സ്വന്തം ചെലവില്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ കണ്ടറിഞ്ഞ് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇവരുടെ വരവ് വ്യദ്ധ സദനത്തിലെ അന്തേവാസികള്‍ക്ക് ആശ്വാസവും അനുഗ്രഹവവുമാണുണ്ടാക്കിയത്. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്.

ഭരണഘടനയില്‍ ഈ ഉദ്യോഗസ്ഥരുടെ അധികാരങ്ങള്‍ എന്തൊക്കൊണെന്ന് ജനത്തിനു കാണിച്ചുകൊടുക്കാന്‍ അദ്ദേഹത്തിനായി. മറ്റുള്ളവരുടെ വീടുകളുടെ ചുവരില്‍ തിരഞ്ഞെടുപ്പു പരസ്യങ്ങള്‍ തടഞ്ഞും ലൗഡ് സ്പീക്കര്‍ നിരോധിച്ചും പ്രചരണത്തിനു സമയവും ചിലവും നിര്‍ണയിച്ചും, സ്ഥാനാര്‍ത്ഥികള്‍ സ്വത്തു വിവരങ്ങള്‍ കര്‍ശനമായും വെളിപ്പടുത്തണമെന്നടക്കമുള്ള പരിഷ്കരണങ്ങള്‍ ഏര്‍പ്പടുത്തിയും ശേഷന്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൂക്കുകയറിട്ടു. ഏകാധിപതിയെന്ന വിശേഷണവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button