
വിവാഹം എപ്പോള്‍ കഴിക്കണം എന്നത് മിക്ക ആളുകളും നേരിടുന്ന ഒരു സംശയമാണ്. മനസ്സിനിണങ്ങിയവരെ കണ്ടുമുട്ടും വരെ, പഠിത്തമൊക്കെ കഴിഞ്ഞ് ഒരു ജോലി കിട്ടിയിട്ട്, കുറേ കാശുണ്ടാക്കി ബാച്ചിലര്‍ ലൈഫ് അടിച്ചുപൊളിച്ചിട്ട് എന്നിങ്ങനെയാകും മിക്കവർക്കും മറുപടി പറയാനുണ്ടാവുക. 20-30 വയസിനുള്ളിലാണ് നമ്മുടെ നാട്ടില്‍ മിക്കവരും വിവാഹിതരാകുന്നത്. പക്ഷേ വിവാഹം കഴിക്കാന്‍ പറ്റിയ പെര്‍ഫെക്ട് പ്രായം 26 ആണെന്നാണ് വിദേശീയർ പറയുന്നത്. 37% റൂളിനെ ആസ്പദമാക്കിയാണ് ഇക്കാര്യം ഇവര്‍ വ്യക്തമാക്കുന്നത്.
കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുപാട് ഓപ്ഷനുകള്‍ മുന്നില്‍ വരിക, അതില്‍ നിന്ന് ഒന്നിനെ തെരഞ്ഞെടുക്കുക. അതാണ് 37% റൂള്‍. വിവാഹം മാത്രമല്ല എല്ലാകാര്യങ്ങളും 37% റൂളിനെ ആസ്പദമാക്കിയാണെന്നാണ് അവരുടെ അഭിപ്രായം. ഓപ്ഷനുകളില്‍ 37%ത്തിന് ശേഷം മാത്രം തീരുമാനമെടുക്കുന്നതാണ് വളരെ ഉചിതമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
അത്രയും ഓപ്ഷനുകള്‍ മുന്നിലുണ്ടാകുമ്പോള്‍ വിഷയത്തില്‍ വ്യക്തമായൊരു തീരുമാനം വളരെ ഈസിയായി എടുക്കാന്‍ കഴിയുന്ന തരത്തില്‍ ധാരണയും അറിവും നമുക്ക് വന്നെത്തും. ഇരുപത്തിയാറ് വയസ് ആകുമ്പോഴേക്കും ആളുകളുടെ സ്വഭാവത്തെ ശരിയായി മനസ്സിലാക്കാന്‍ സാധിക്കും വിധം അനുഭവജ്ഞാനം അവര്‍ക്കും ലഭിക്കും. അങ്ങനെ തങ്ങള്‍ക്ക് അനുയോജ്യരായ പങ്കാളിയെ കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകനായ ബ്രയാന്‍ ക്രിസ്റ്റ്യനും കൊഗ്നിറ്റീവ് ശാസ്ത്രജ്ഞയായ അദ്ദേഹത്തിന്റെ സുഹൃത്തും തങ്ങളുടെ പഠനത്തിലൂടെ വ്യക്തമാക്കുന്നത്.
Post Your Comments