Latest NewsNewsInternational

ഭര്‍ത്താവിനെ തട്ടിയെടുത്ത ഗര്‍ഭിണിയായ കാമുകിയോട് ഭാര്യയും സുഹൃത്തുക്കളും ചെയ്തത് ;വീഡിയോ പുറത്ത്

ഭര്‍ത്താവിനെ തട്ടിയെടുത്ത ഗര്‍ഭിണിയായ കാമുകിയെ ഭാര്യയും മറ്റുള്ളവരും ചേര്‍ന്നു പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വന്നതോടെ സംഭവം വിവാദമായി.ചൈനയിലെ ഒരു തെരുവില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നത്. താന്‍ ഗര്‍ഭിണിയാണ് മര്‍ദ്ദിക്കരുതേയെന്ന് യുവതി പറയുന്നത് കേള്‍ക്കാന്‍ കൂട്ടാക്കാതെയാണ് ഭാര്യ മര്‍ദ്ദനം തുടരുന്നത്.

ഭര്‍ത്താവിനെ തട്ടിയെടുക്കുന്ന യുവതികളെ പിടികൂടിയാല്‍ മര്‍ദ്ദിക്കുകയും വസ്ത്രമുരിയുകയും ചെയ്യുന്നത് ചൈനയില്‍ ഇപ്പോള്‍ സ്ഥിരം സംഭവമായിക്കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവിനെ അടിച്ചുമാറ്റിയെന്നു പറഞ്ഞായിരുന്നു ഭാര്യ മര്‍ദ്ദനം തുടര്‍ന്നത്.പിന്നീട് ഹൈ ഹീല്‍ ചെരുപ്പിട്ട് യുവതിയുടെ വയറ്റില്‍ ചവിട്ടുന്നതും വസ്ത്രങ്ങള്‍ ഊരി മാറ്റുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. നിലത്തു വലിച്ചിഴച്ചു കൊണ്ടാണ് മര്‍ദ്ദനം തുടര്‍ന്നത്.

മര്‍ദ്ദനമേറ്റ യുവതി വേദന കൊണ്ട് നിലവിളിക്കുന്നതും കാണാം. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തില്‍ സംഭവങ്ങള്‍ നിരവധി പുറത്തുവരുകയും അത് വലിയ വാര്‍ത്തയാവുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button