Latest NewsNewsIndia

ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്കന്‍ കോയമ്പത്തൂരില്‍ ജീവനോടെ : അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഹൈദരാബാദ് : മലയാളിയുടെ വ്യാജപേരില്‍ രേഖകള്‍ തയ്യാറാക്കിയ മധ്യവയസ്കനെ ഹൈദരാബാദില്‍ ലോഡ്ജില്‍ നിന്ന് കാലു തെന്നി വീണു തലയിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി . തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ ലോഡ്ജില്‍ നല്‍കിയ രേഖകള്‍ മലയാളിയുടേതാണെന്ന് കണ്ടെത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം ഉണ്ടായത്. പിന്നീട് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ തെലങ്കാന അധ്യക്ഷനും സൗഹൃദ കലാവേദി മലയാളി അസോസിയേഷൻ പ്രസിഡന്റുമായ ടി എസ് സി  പ്രസാദുമായി പൊലീസ് ബന്ധപ്പെട്ടു.

രേഖകളില്‍ കാണിച്ചിരിക്കുന്ന വിലാസം അന്വേഷിച്ചപ്പോള്‍ കോയമ്പത്തൂരിലുള്ള മലയാളിയുടേതാണെന്ന് കണ്ടെത്തി. കാര്‍ത്തികേയന്‍ എന്ന പേരിലാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. രേഖയായി പാന്‍കാര്‍ഡും നല്‍കി. എന്നാല്‍ അന്വേഷണത്തില്‍ വിലാസത്തിലുള്ള ഡോ.കാര്‍ത്തികേയന്‍ കോയമ്പത്തൂരില്‍ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്കും മരിച്ചയാളെക്കുറിച്ച്‌ അറിവില്ല.

അതിനിടെ രാത്രിയോടെ മരിച്ച വ്യക്തിയുടെ ബന്ധു എന്ന് പരിചയപ്പെടുത്തി മുംബൈയില്‍ നിന്നും ഫോണ്‍സന്ദേശം പൊലീസിന് ലഭിച്ചു. മൃതദേഹം തിരിച്ചറിയാന്‍ ഇവര്‍ ഹൈദരാബാദിലേക്ക് വരുമെന്നും അറിയിച്ചിട്ടുണ്ട്. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button