രാജ്കോട്ട്: അമ്മയുടെ രോഗത്തില്‍ മനസുമടുത്ത മകന് അമ്മയെ വീടിന്റെ ടെറസിന്റെ മുകളില്‍നിന്നു തള്ളിയിട്ടു കൊലപ്പെടുത്തി. അറുപത്തിനാലുകാരിയായ ജയശ്രീ ബെന്നാണു മകന്റെ കൈയാല്‍ കൊല്ലപ്പെട്ടത്. ജയശ്രീയുടെ ഒറ്റ ആണ്‍തരിയാണ് സന്ദീപ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27ന് ഗുജറാത്തിലെ രാജ്കോട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മകന് സന്ദീപ് നെത്വാനിയെ പോലീസ് അറസ്റ്റ് ചെയ്തു.
അമ്മ കെട്ടിടത്തിന്റെ ടെറസില്‍നിന്ന് കാല്‍വഴുതിവീണ് മരിച്ചെന്നാണു മകന് പോലീസിന് ആദ്യഘട്ടത്തില്‍ മൊഴി നല്‍കിയത്. ഈ ഘട്ടത്തില്‍ പോലീസിനു സംശയമൊന്നും തോന്നിയില്ല. കേസ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അപ്പാര്‍ട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംഭവം നടന്ന ദിവസം സന്ദീപ് അമ്മയെ താങ്ങിപ്പിടിച്ച് ടെറസിലേക്കു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്നുനടന്ന ചോദ്യംചെയ്യലില്‍ സന്ദീപ് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ രോഗത്തില്‍ മനംമടുത്താണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ മൊഴി നല്കി.
Post Your Comments