കൊച്ചി : കുടുംബകോടതികളില്‍ വിവാഹമോചനത്തിന് എത്തുന്ന സ്ത്രീകളെ വലവീശാന്‍ പെണ്‍വാണിഭസംഘങ്ങള്‍. എറണാകുളത്തെ കുടുംബ കോടതി പരിസരത്ത് നിന്നാണ് പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കോടതി പരിസരത്ത് വച്ച് ഒരു യുവതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ പരാതിയില്ലാത്തതിനാല്‍ പോലീസ് കേസ് എടുത്തിട്ടില്ല.
വിവാഹ ബന്ധം തകര്‍ന്ന് കുടുംബ കോടതിയെ സമീപിക്കുന്ന സ്ത്രീകളെ ലക്ഷ്യം വച്ചാണ് ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഗ്ദാനങ്ങള്‍ നല്‍കി സ്വാധീനിക്കുകയാണ് ഇവരുടെ രീതി.കൊച്ചിയില്‍ മാത്രമല്ല ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ മറ്റ് പല കുടുംബ കോടതി പരിസരങ്ങളിലും ഇത്തരം റാക്കറ്റുകള്‍ സജീവമാണെന്ന് സൂചനകളുണ്ട്. കഴിഞ്ഞ വര്‍ഷം പോലീസ് നടത്തിയ പരിശോധനകളില്‍ പിടിയിലായ വലിയൊരു വിഭാഗവും കുടുംബ കോടതി കേസുകളുമായി ബന്ധമുള്ളവര്‍ ആയിരുന്നു എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. പിടിയിലായവരില്‍ ഇരുപതിലധികം യുവതികള്‍ വിവാഹമോചിതരായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പല രീതിയില്‍ ആണ് പെണ്‍വാണിഭ സംഘം ആളുകളെ വലയിലാക്കുന്നത്.
നിയമ സഹായം നല്‍കാം എന്ന് വാദ്ഗാനം ചെയ്ത് ചതിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൃശൂരില്‍ പിടിക്കപ്പെട്ട രണ്ട് യുവതികള്‍ ഇക്കാര്യം പോലീസിനോട് വ്യക്തമാക്കുകയും ചെയ്തിരുന്നു
Post Your Comments