നെയ്യാറ്റിന്‍കര: ബോണക്കാട് കുരിശുമല തീര്‍ഥാടകരെ തടഞ്ഞതിനെ ചൊല്ലിയുള്ള പ്രക്ഷോഭം കാണിത്തടം ചെക്‌പോസ്റ്റില്‍ നിന്ന് വിതുരയിലേക്ക് മാറ്റുന്നു.
പൊലീസ് വിശ്വാസികളെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ലാത്തിച്ചാര്‍ജിലും കല്ലേറിലും പോലീസുകാരടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിശ്വാസികള്‍ ഒരു കെ.എസ്.ആര്‍.ടി.സി ബസ് കല്ലെറിഞ്ഞു തകര്‍ത്തു.
വിതുരയില്‍ സംസ്ഥാന പാത തടയുന്നത് അടക്കമുള്ള സമരത്തിനാണ് നീക്കം. സംഘര്‍ഷത്തെ തുടര്‍ന്ന് തഹസില്‍ദാറും സഭാനേതൃത്വവുമായി സമവായ ചര്‍ച്ചനടന്നു. ചര്‍ച്ചയില്‍ 15 പേരെ കുരിശുമലയിലേക്ക് കടത്തിവിടാമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും മുഴുവന്‍ വിശ്വാസികളേയും കടത്തിവിടണമെന്നാണ് അവരുടെ നിലപാട്.
ഇതിനിടെ 50 പേരടങ്ങുന്ന രണ്ട് സംഘങ്ങളെ കുരിശുമലയിലേക്ക് പ്രാര്‍ഥന നടത്താന്‍ അനുമതി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു.
നെയ്യാറ്റിന്‍കര രൂപതയ്ക്ക് കീഴിലെ തീര്‍ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്കുള്ള വിശ്വാസികളുടെ സന്ദര്‍ശനം രാവിലെ പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാത്ത വിശ്വാസികള്‍ക്ക് നേരെ പോലീസ് ലാത്തിവീശി. ജനക്കൂട്ടം പോലീസിന് നേര്‍ക്ക് കല്ലേറ് നടത്തി. പോലീസും തിരിച്ച് കല്ലെറിഞ്ഞു. ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. വൈദികര്‍ അടക്കമുള്ളവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജുണ്ടായി.
Post Your Comments