പ്യോങ്യാങ്: ദക്ഷിണകൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് ഒരുങ്ങി ഉത്തര കൊറിയ. അതിര്‍ത്തി ഗ്രാമമായ പന്മുന്ജോയില് വെച്ച് ജനുവരി ഒന്‍പതിന് ചര്‍ച്ച നടത്താനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. ഫാക്സ് സന്ദേശത്തിലൂടെയാണ് ദക്ഷിണ കൊറിയയെ ഉത്തരകൊറിയ ഇക്കാര്യം അറിയിച്ചത്. 2015 ലാണ് ഉത്തരകൊറിയയും ദക്ഷിണകൊറിയിയും തമ്മില്‍ അവസാനമായി സമാധാന ചര്‍ച്ച നടത്തിയത്.
അടുത്ത മാസം ദക്ഷിണകൊറിയയില്‍ നടക്കാന്‍ പോകുന്ന ശീതകാല ഒളിംപിക്സില്‍ ഉത്തരകൊറിയയുടെ പങ്കാളിത്തത്തെക്കുറിച്ചായിരിക്കും ചര്‍ച്ചയിലെ മുഖ്യ വിഷയമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്‍ത്തുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും ദക്ഷിണകൊറിയന്‍ വക്താവ് മാധ്യമങ്ങളിലൂടെ അറിയിച്ചു.
Read also ;അമേരിക്കയുമായി സൈനികാഭ്യാസം നടത്തുന്ന ദക്ഷിണകൊറിയയ്ക്കെതിരെ പ്രതിഷേധം
ശീതകാല ഒളിംപിക്സ് വഴി ഇരു കൊറിയകളും തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരമായിരിക്കും ലഭിക്കുന്നതെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ശേഷം ര്‍ച്ചകളില്‍ പങ്കെടുക്കാമെന്ന് ഉത്തരകൊറിയ, ദക്ഷിണകൊറിയയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
Read also ; ഉത്തര കൊറിയന്‍ മിസൈല്‍ പതിച്ചത് സ്വന്തം നഗരത്തില്‍
നടക്കാന്‍ പോകുന്ന ഒളിംപിക്സ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം പുനസ്ഥാപിക്കുന്നതിന് സഹായിക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റും പറഞ്ഞിരുന്നു. അതേസമയം ചര്‍ച്ചയില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് ഇരു രാജ്യങ്ങളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Post Your Comments