ന്യൂഡല്‍ഹി: ബാങ്കുകളുടെ മൊബൈല്‍ ആപ്പുകളെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ മാല്‍വെയര്‍. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ആന്‍ഡ്രോയിഡ് ബാങ്കര്‍ എ9480 എന്ന പേരില്‍ അറിയപ്പെടുന്ന മാല്‍വെയര്‍ ചോര്‍ത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.
മാല്‍വെയര്‍ ഭീഷണി ഇന്ത്യയിലെ ഉള്‍പ്പെടെ 232 ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍ക്കാണ് ഉള്ളതെന്ന് ക്യുക്ക് ഹില്‍ സെക്യൂരിറ്റി ലാബ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ പ്രധാന ബാങ്കുകളായ എസ്ബിഐ, എച്ചിഡിഎഫ്സി, ഐഡിബിഐ, ആക്സിസ് തുടങ്ങിയ ബാങ്കുകള്‍ക്കാണ് ഇതിന്റെ ഭീഷണിയുള്ളത്.
Post Your Comments