ന്യൂഡല്‍ഹി : വിവാഹേതര ബന്ധത്തില്‍ പുരുഷന്‍മാര്‍ക്ക് മാത്രം ശിക്ഷ നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497 -ാം വകുപ്പിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം.
വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെതിരെ പരാതി നല്‍കിയാല്‍ ശിക്ഷിക്കാന്‍ ഐപിസി 497 പ്രകാരം സാധിക്കും. എന്നാല്‍ അതേ വകുപ്പ് പ്രകാരം അതേ കുറ്റം ചെയ്യുന്ന സ്ത്രീക്കെതിരെ ഐ.പി.സി 497 -ാം വകുപ്പ് ഉപയോഗിക്കാനാകാത്തത് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുക.
Post Your Comments