Latest NewsKeralaNewsInternational

കാമുകനൊപ്പം നിന്ന് ഭർത്താവിനെ കൊന്ന മലയാളി യുവതിക്ക് അവസാനം മനസ്സിലായി കാമുകന് താൻ മാത്രമല്ല കാമുകിയെന്ന് : പിന്നീട് നടന്നത്

മെൽബൺ: കാമുകനൊപ്പം നിന്ന് സ്നേഹ നിധിയായ ഭർത്താവിനെ കൊന്ന യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. സ്നേഹം കൊണ്ടല്ല പകരം കാമ വികാരത്തോടെ മാത്രമാണ് കാമുകൻ അടുത്തുകൂടിയതെന്ന് മനസിലാക്കിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. സോഫി എന്ന ഈ മലയാളി യുവതി ചതി മനസിലാക്കിയത് ജയിലില്‍ എത്തിയപ്പോള്‍ മാത്രമാണ്.

ഓസ്ട്രേലയയിലെ മെല്‍ബണില്‍ മലയാളിയായ സാം ഏബ്രഹാമിനെ ഭാര്യയും കാമുകനും സയനൈഡ് നല്കി കൊലപ്പെടുത്തിയത് രണ്ടുവര്‍ഷം മുൻപായിരുന്നു. സ്വാഭാവിക മരണമെന്ന് കരുതിയ കൊലപാതകത്തിന്‍റെ  ചുരുളഴിഞ്ഞത് പൊലീസിന് ലഭിച്ച ഒരു അജ്ഞാത ഫോൺ സന്ദേശത്തിലായിരുന്നു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്ട്രേലിയന്‍ പൊലീസിന് അജ്ഞാത ഫോണ്‍സന്ദേശം ലഭിക്കുന്നത്.

സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം. മലയാളി നഴ്‌സായ സോഫിയയിലേക്ക് പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയപ്പോൾ ലഭിച്ചത് അവിശ്വസനീയമായ കാര്യങ്ങളായിരുന്നു. പൊലീസ് പിടിയിലായ സോഫിയ തന്റെ കാമുകന്‍ അരുണിന് മറ്റൊരു കാമുകി കൂടി ഉണ്ടായിരുന്നുവെന്ന് അറിയുന്നത് ചോദ്യം ചെയ്യലിനിടെ ആണ്. പിന്നീട് ചതിക്കപ്പെടുകയാണെന്ന് മനസിലാക്കിയ യുവതി സാമിന്റെ കൊലപാതകികളെപ്പറ്റി ഓസ്ട്രേലിയന്‍ പൊലീസിന് വിവരം നൽകുകയും കാമുകനും ജയിലിലാകുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button