Latest NewsNewsIndia

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം

മുംബൈ: ഇന്ത്യൻ നായകൻ വിരാട് കോലി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി. 17 കോടി രൂപ ചെലവഴിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കോലിയെ നിലനിര്‍ത്തിയത്. ഇതോടെ കഴിഞ്ഞ സീസണിൽ റൈസിങ് പൂനെ സൂപ്പര്‍ജെയ്ന്റ് ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്കിനായി ചെലവഴിച്ച 14.5 കോടി എന്ന റെക്കോര്‍ഡാണ് കോലിക്കായി ആര്‍സിബി മറികടന്നത്. കോലി, ഡിവില്ലിയേഴ്‌സ്, സര്‍ഫ്രാസ് ഖാൻ എന്നിവരെ നിലനിര്‍ത്താൻ ആര്‍സിബിക്ക് ചെലവായത് 31 കോടി രൂപയാണ്.

രോഹിത് ശര്‍മ്മയ്‌ക്കായി മുംബൈ ഇന്ത്യൻസും, ധോണിക്കായി ചെന്നൈ സൂപ്പര്‍കിങ്സും 15 കോടി വീതമാണ് ഇത്തവണ മുടക്കിയിരിക്കുന്നത്. ജനുവരി 27, 28 തീയതികളിൽ നടക്കുന്ന താരലേലത്തിൽ ഇനി ആര്‍സിബിക്ക് 49 കോടി രൂപ ചെലവഴിക്കാം. ഇതിലൂടെ ഗെയ്ൽ ഉള്‍പ്പടെയുള്ളവരെ ടീമിൽ നിലനിർത്താനാവുമെന്നാണ് ആർ സി ബി യുടെ കണക്കു കൂട്ടൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button