പത്തനംതിട്ട: ശബരിമലയിൽ സിപിഎമ്മിന്റെ പതാക പ്രദർശിപ്പിച്ചതിനെതിരെ പമ്പ പോലീസിൽ പരാതി. ആരാധനാലയങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ഹൈന്ദവക്ഷേത്രങ്ങളിൽ സിപിഎമ്മും ഉപസംഘടനകളും അവരുടെ പതാക ഉയർത്തി പ്രശ്നങ്ങളുണ്ടാക്കാനുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗൂഡ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങളെന്നും പരാതിക്കാരനായ ആറന്മുള സ്വദേശി പി സുരേഷ് കുമാർ ചൂണ്ടിക്കാണിക്കുന്നു.
ക്ഷേത്ര പരിസരങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ പതാക ഉയർത്തിയാൽ പൊലീസിൽ അറിയിക്കുക എന്ന ബാധ്യത പൊലീസിലറിയിക്കാതെ മറച്ചുവച്ച അധികാരികളും നിയമലംഘനം നടത്തിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
Post Your Comments