ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും ജീവിതത്തിലെ തീരുമാനങ്ങളെടുക്കാന്‍ പൂര്ണഅധികാരമുണ്ടെന്നും അവരുടെ സൂപ്പർ രക്ഷാകർത്താവാകാൻ കോടതികൾക്ക് കഴിയില്ലെന്നും സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ മകളുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ട് അമ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.
Read Also: സംസ്ഥാന സ്കൂള്‍ കലോത്സവം; സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ
ഹര്‍ജിക്കാരിയുടെ മകള്‍ക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ പ്രായപൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് കുവൈറ്റിലേക്ക് പോകാനും അവിടെ അച്ഛനൊപ്പം താമസിക്കാനും പെണ്‍കുട്ടി തീരുമാനിച്ചു. ഇതേ തുടര്‍ന്ന് പെൺകുട്ടിയുടെ അമ്മ കോടതിയെ സമീപിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ജീവിതത്തില്‍ തീരുമാനങ്ങളെടുക്കാന്‍ അവകാശമുണ്ട്. പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന നിലയിലുള്ള സ്വാതന്ത്ര്യം ആസ്വദിക്കാനും ആഗ്രഹമുള്ളയിടത്ത് പോകാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും അവള്‍ക്ക് സാധിക്കുമെന്നും ദീപക് മിശ്ര വ്യക്തമാക്കി.
Post Your Comments