Latest NewsIndia

കേ​ന്ദ്ര ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കുന്ന തീയതി പ്രഖ്യാപിച്ചു

ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യി​റ്റ്ലി കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​വ​ത​രി​പ്പി​ക്കും. ഇതിനു മുന്നോടിയായുള്ള പാ​ർ​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​നം ജ​നു​വ​രി 29ന് ​ആ​രം​ഭി​ക്കും. അന്നേ ദിവസം പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളു​ടെ​യും സം​യു​ക്ത സ​മ്മേ​ള​ന​ത്തെ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അ​ഭി​സം​ബോ​ധ​ന ചെ​യ്യും. സാ​മ്പ​ത്തി​ക സ​ർ​വേ​യും പാ​ർ​ല​മെ​ന്‍റി​ൽ അ​ന്നു വെ​ക്കും. ര​ണ്ട‌ു ഘ​ട​ങ്ങ​ളി​ലാ​യിട്ടായിരിക്കും ബജറ്റ് സമ്മേളനം നടക്കുക. ആ​ദ്യ ഘ​ട്ടം ​നു​വ​രി 29ന് ​ആ​രം​ഭി​ച്ച് ഫെ​ബ്രു​വ​രി ഒ​മ്പ​തി​നും രണ്ടാം ഘട്ടം മാ​ർ​ച്ച് അ​ഞ്ചി​ന് ആ​രം​ഭി​ച്ച് ഏ​പ്രി​ൽ ആ​റി​നും അ​വ​സാ​നി​ക്കും. 2016 സെ​പ്റ്റം​ബ​റി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ബ​ഡ്ജ​റ്റ് അ​വ​ത​ര​ണം നേ​ര​ത്തെ​യാ​ക്കി​യ​ത്. ഇ​ത​നു​സ​രി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലാ​ണ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് കേ​ന്ദ്ര ബ​ഡ്ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ച്ച​ത്.

Read also ;ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ഈ വര്‍ഷത്തെ ആദ്യ കേന്ദ്ര ബജറ്റ് സമ്മേളനത്തിന്റെയും ബജറ്റ് അവതരണത്തിന്റേയും തിയതി തീരുമാനിച്ചു

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ലയിൽ കൂ​ടു​ത​ൽ നി​കു​തി ഇ​ള​വു​ക​ൾ ഇത്തവണത്തെ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ക്കു​മെന്നു സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. കൂടാതെ ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും ബ​ജ​റ്റ് കൂടുതൽ ഊന്നൽ നൽകും.

Read also ;സംസ്ഥാന ബജറ്റ് ഫെബ്രുവരിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button