തിരുവനന്തപുരം: സംഘര്‍ഷസ്ഥലത്ത് പൊലീസിനെതിരായ വ്യാജ ആരോപണങ്ങള്‍ ഇനി വിലപ്പോവില്ല. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോൾ സംഘർഷ ബാധിത പ്രദേശങ്ങളിലെത്തുന്ന എസ്‌ഐമാര്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദേഹത്ത് ഘടിപ്പിക്കാവുന്ന ക്യാമറകള്‍ നല്‍കി. എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ഹൌസ് സ്റ്റേഷന് ഓഫിസറായ (എച്ച്‌എസ്‌ഒ) എസ്‌ഐമാര്ക്കാണ് ദേഹത്ത് ഘടിപ്പിക്കാവുന്ന ക്യാമറകള്‍ നല്കുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിജിപി ലോക്നാഥ് ബെഹ്റ പൊലീസ് ആസ്ഥാനത്തു നിർവഹിച്ചു. സംഘര്‍ഷദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്യാമറ ഓണാക്കി ഇട്ടാല്‍ മതി. ബഹളത്തിനിടെ ഇവ നിലത്ത് വീണു പോകാതിരിക്കാനുളള ബെല്‍റ്റും ഉണ്ട്. സായുധ പൊലീസും വിദേശ രാജ്യങ്ങളില്‍ ക്രമസമാധാന പരിപാലന ചുമതലയുള്ള പൊലീസ് സേനകകളും ബോഡി വേണ്‍ ക്യാമറകള്‍ ധരിക്കാറുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരം ക്യാമറകള്‍ പൊലീസിന് അനുവദിക്കുന്നത്.
Post Your Comments