അഹമ്മദാബാദ് : ജിഗ്നേഷ് മേവാനി തന്റെ ഭാഷ നിയന്ത്രിക്കണമെന്ന് അൽപേഷ് ഠാക്കൂർ. മഹാരാഷ്ട്ര കലാപത്തിന്റെ കാരണം ജിഗ്നേഷ് മേവാനിയും ഉമർ ഖാലിദും ആണെന്ന പോലീസ് കേസിന്റെ പശ്ചാത്തലത്തിലാണ് അൽപേഷ് താക്കൂർ മേവാനിയെ വിമർശിച്ചത്. തങ്ങൾ പോരാടുന്നത് നയങ്ങളോടാണ് എന്നും അൽപേഷ് പറഞ്ഞു. ജാതി സംഘടനകളെ ഉപയോഗിച്ച് കലാപ ശ്രമം ഉണ്ടാക്കി എന്ന കേസിൽ ആയിരുന്നു ജിഗ്നേഷ് മേവാനിനെതിരെ പോലീസ് നടപടി. ഉമര്‍ ഖാലിദും മേവാനിയും പങ്കെടുക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കലാപത്തെക്കുറിച്ച് സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് പ്രതിപക്ഷം രാജ്യസഭയിൽ ആവശ്യപ്പെട്ടു. സംഘം ചേരുന്നത് തടഞ്ഞ് പൊലീസ് 149 പ്രഖ്യാപിച്ചു. ഇതിൽ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. കലാപവുമായി ബന്ധപ്പെട്ട് 16 കേസുകൾ രജിസ്റ്റര്‍ ചെയ്തായി പൊലീസ് അറിയിച്ചു. 300ലധികം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. താനെയിൽ നിരോധനാജ്ഞ തുടരുകയാണ്.
Post Your Comments