ലോകത്തിലെ ഏറ്റവും വേഗമേറിയ ആഡംബര സെഡാന്‍ എന്ന ഖ്യാതിയുള്ള മസരട്ടി ക്വാട്രോപോര്‍ട്ടേ ജിടിഎസ് ഇന്ത്യയിലെത്തുന്നതായി റിപ്പോര്‍ട്ട്. ഇറക്കുമതി ചെയ്ത കാറിന്റെ ചിത്രങ്ങള്‍ കമ്പനി തന്നെയാണ് പങ്കുവച്ചത്. 2.8 കോടിയായിരിക്കും ഇന്ത്യയിലെ വില.
ഗ്രാന്‍ലുസോ, ഗ്രാന്‍സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളില്‍ കാര്‍ ഇന്ത്യയിലെത്തും. നാല് ഡോറുകളുള്ള കാര്‍ ആഢംബരത്തിനു പേരുകേട്ടതാണ്. റോയല്‍ ബ്ലൂ നിറത്തില്‍ ഐവറി ഇന്റീരിയറാണ് വാഹനത്തിന്. ഗ്രാന്‍ലുസോ വേരിയന്റില്‍ ക്രോം ഇന്‍സേര്‍ട്ടുകള്‍, ബോഡി കളര്‍ സൈഡ് സ്‌കേര്‍ട്ടുകള്‍, ബംപര്‍ സ്‌പോയിലര്‍, അലോയ് വീലുകള്‍ എന്നിവയുണ്ടാകും. ഗ്രാന്‍സ്‌പോര്‍ട്ടിനെ കുറച്ച് കൂടി സ്?പോര്‍ട്ടിയായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ടര്‍ബോ വി 8 എന്‍ജിനാണ് കാറിന് കരുത്ത് പകരുക. 522 ബി.എച്ച്.പി കരുത്ത് 6500-6800 ആര്‍.പി.എമ്മിലും 710- എന്‍.എം ടോര്‍ക്ക് 2250- 3500 ആര്‍.പി.എമ്മിലും ഈ എഞ്ചിന്‍ സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്നും 100ലെത്താന്‍ 4.7 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 310 കിലോ മീറ്ററാണ് പരമാവധി വേഗത.
Post Your Comments