ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ വിജയം എങ്ങനെയെന്ന് വ്യക്തമാക്കി നടൻ കമല്ഹാസന്. ടിടിവി ദിനകരന്റെ വിജയം പണക്കൊഴുപ്പില്‍ നേടിയതാണെന്ന് കമല്ഹാസന് ആരോപിക്കുന്നു. ദിനകരനെ പേരെടുത്ത് പരാമര്‍ശിക്കാതെ കമല്‍ രൂക്ഷ വിമര്‍ശം നടത്തിയത് തമിഴ്വാരികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തയിലാണ്.
read more: കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുലിനു ആശംസയുമായി കമല്ഹാസന്
പണത്തിന്റെ പിന്‍ബലത്തില്‍ നേടിയ വിജയം ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് തമിഴ്നാട് രാഷ്ട്രീയത്തിനും വലിയ നാണക്കേടാണ്. ഇന്ത്യന്‍ ജനാധിപത്യത്തിനും വലിയ നാണക്കേടായി. കുംഭകോണമെന്ന് വിലക്കെടുത്ത് നേടിയ വിജയത്തെ വിളിക്കുന്നില്ല. ഇത് പകല്‍ വെളിച്ചത്തില്‍ നടത്തിയ അഴിമതിയാണെന്നും കമല്‍ പറയുന്നു.
എന്നാല്‍ കമലിനു തന്റെ വിജയം ദഹിക്കാത്തതിനാലാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ദിനകരന് പ്രതികരിച്ചു.ആര്‍കെ നഗറിലെ വോട്ടര്‍മാരെ ഇത്തരം ആരോപണം ഉന്നയിക്കുക വഴി കമല്‍ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്നും ദിനകരന് പറഞ്ഞു.
Post Your Comments