Latest NewsKeralaNews

രക്ഷപ്പെട്ടോടിയ പ്രതിയെ വക്കീല്‍ ഗുമസ്തന്‍ ഓടിച്ചിട്ട് പിടിച്ചു

തിരൂര്‍: കോടതി വളപ്പിൽ നിന്നും പോലീസിനെ വെട്ടിച്ച്‌ ഓടിയ പ്രതിയെ വക്കീല്‍ ഗുമസ്തന്‍ ഓടിച്ചിട്ട് പിടിച്ചു. തിരൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ രാവിലെ 11നാണ് സംഭവം. കോഴിക്കോട് ജയിലില്‍ നിന്നും എ ആര്‍.ക്യാമ്ബിലെ രണ്ടു പോലീസുകാരാണ് വിചാരണ തടവിലുള്ള രണ്ടു പേരെ തിരൂര്‍ കോടതിയിലെത്തിച്ചത്. മജിസ്ട്രേറ്റ് അവധിയിലായതിനാല്‍ പൊന്നാനി മജിസ്ട്രേറ്റി നായിരുന്നു ചുമതല.

പ്രതികളെ കോടതി വരാന്തയില്‍ നിര്‍ത്തി ഒരു പോലീസുകാരന്‍ പുറത്തിറങ്ങിയതോടെ ഒരു പ്രതി കോടതിയുടെ പിറകിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. വക്കീല്‍ ഗുമസ്തന്‍ ഗിരീഷ് കുമാറും ആധാരമെഴുത്ത് ഓഫീസില്‍ സഹായിയായ മുജീബും പിറകെ ഓടി. റെയില്‍വെ സ്റ്റേഷനില്‍ വച്ച്‌ ഇയാളെ മുജീബ് പിടികൂടിയെങ്കിലും കുതറി വീണ്ടും ഓടിയപ്പോള്‍ സാഹസികമായി ഗിരീഷ് കുമാര്‍ പിടികൂടുകയായിരുന്നു. കോടതിയില്‍ എത്തിച്ച ശേഷം ഇയാളെ പോലീസിനു കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button