കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐയോട് ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനയെക്കുറിച്ച് എങ്ങനെ സി.ബി.ഐ അന്വേഷണം സാധ്യമാകുമെന്നും കേസില്‍ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ എന്നും കോടതി സംശയമുന്നയിച്ചു. കാരണം കേസില്‍ നിരവധി പേര്‍ വിചാരണ നേരിടുകയും പലരെയും കോടതി ശിക്ഷിക്കുകയും ചെയ്തതാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെ ഇനിയെങ്ങനെ ഗൂഢാലോചന കേസില്‍ കുറ്റം ചുമത്തുമെന്നാണ് കോടതിയുടെ ചോദ്യം.
കേസിലെ ഗൂഢാലോചനയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. കേസ് സിബിഐ അന്വേഷിക്കണമെന്ന കേസ് പരിഗണിക്കവെയാണ് ഇത്തരമൊരു സംശയം കോടതി ഉന്നയിച്ചത്. ആര്‍എംപി നേതാവയാരിന്ന ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിലവില്‍ നിരവധി പേര്‍ വിചാരണ നേരിടുകയും പലരേയും കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പുതിയ പ്രതികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തി അന്വേഷണം സാധ്യമാകുമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് ഒരാഴ്ച്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
Post Your Comments