ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് : ബല്‍റാമിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് കെ.കെ രമ

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വി.ടി ബല്‍റാം എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ. യു.ഡി.എഫ് ഒത്തുകളി രാഷ്ട്രീയം നടത്തിയെന്നായിരുന്നു എം എല്‍ എ യുടെ വെളിപ്പെടുത്തല്‍. ആര്‍ക്ക് വേണ്ടിയാണ് ഒത്തുകളിച്ചതെന്ന് ബല്‍റാം വെളിപ്പെടുത്തണം. ഒറ്റുകൊടുത്തവര്‍ കാലത്തിനോട് കണക്ക് പറയേണ്ടിവരുമെന്നും രമ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച്‌ ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗാഢാലോചന കേസ് നേരാംവണ്ണം അന്വേഷിച്ച്‌ മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച്‌ ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി റിപ്പോര്‍ട്ടെന്നായിരന്നു … Continue reading ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് : ബല്‍റാമിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് കെ.കെ രമ