റിയാദ്: അറുപതു വയസ് കഴിഞ്ഞ വിദേശ തൊഴിലാളികളെ ഇനി രണ്ടു പേരായി പരിഗണിക്കും. സൗദിയാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. സൗദിയില്‍ അറുപതു വയസ് കഴിഞ്ഞ വിദേശ തൊഴിലാളികളെ രണ്ടു പേരായി പരിഗണിക്കുന്ന നിയമം കഴിഞ്ഞ ദിവസം നിലവില്‍ വന്നു. സഊദി തൊഴില്‍ വല്‍ക്കരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. സൗദിയില്‍ അറുപത് വയസ് കഴിഞ്ഞവരില്‍ കേരളത്തില്‍നിന്നുതന്നെ ആയിരങ്ങളുണ്ടെന്നാണ് കണക്ക്.
തീരുമാനത്തില്‍ നിക്ഷേപ വിസയുള്ളവര്‍, വിദ്യാഭ്യാസ രംഗത്തെ പ്രൊഫഷണലുകള്‍, മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ എന്നിവര്‍ക്ക് ഇളവുണ്ട്. ഇത്തരത്തിലുള്ള വിദേശികളെ നിലനിര്‍ത്തുകയാണെങ്കില്‍ അതിനനുപാതമായി കൂടുതല്‍ സ്വദേശികളെ സ്ഥാപനങ്ങള്‍ നിയമിക്കേണ്ടി വരും.
ഇതോടെ, അറുപതു കഴിഞ്ഞ വിദേശ തൊഴിലാളികളെ പിരിച്ചുവിടാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരാകും. ആറുമാസം കൊണ്ടാണ് ഈ പ്രക്രിയ പൂര്‍ത്തിയാവുക. കൂടാതെ, സഊദി പൗരന്മാര്‍ക്ക് കുറഞ്ഞത് 3000 റിയാല്‍ ശമ്പളം നല്‍കണമെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇതുപ്രകാരം അറുപതു കഴിഞ്ഞ വിദേശികളുള്ള സ്ഥാപനങ്ങളുടെ സ്റ്റാറ്റസില്‍ മാറ്റംവരും.
പ്രവാസികള്‍ക്ക് ഇരുട്ടടിയായി സൗദിയില്‍ പുതിയ പരിഷ്‌കാരം
Post Your Comments