അബുദാബി: സുരക്ഷാ അകലം പാലിക്കാത്തതിനെ തുടര്‍ന്ന് 9 വാഹനങ്ങള്‍ കൂട്ടിയിച്ച് ഏഴ് പേര്‍ക്ക് പരിക്ക് . അബുദാബിയിലെ റാഷിദ് ബിന്‍ സയീദ് സ്ട്രീറ്റും കോര്‍ണിഷ് റോഡുമായുള്ള കവലയിലായിരുന്നു അപകടം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. സാരമായി പരുക്കേറ്റവരെ അബുദാബി ഷെയ്ഖ് ഖലീഫാ മെഡിക്കല്‍ സിറ്റി ആശുപത്രിയിലെത്തിച്ചു.
സുരക്ഷിതമായ അകലം പാലിക്കാതെയുള്ള സഞ്ചാരമാണ് കൂട്ട വാഹനാപകടത്തിന് ഇടയാക്കിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടതായി അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപാര്‍ട്മെന്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ തലവന്‍ ലെഫ്റ്റനന്റ് കേണല്‍ ജാബര്‍ സയീദാന് അല്‍ മന്‍സൂരി അറിയിച്ചു.
റോഡില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ നിര്‍ബന്ധമായും മുന്‍പിലുള്ള വാഹനങ്ങളുമായി മതിയായ സുരക്ഷാ അകലം എപ്പോഴും പാലിക്കണമെന്നും റോഡ് സുരക്ഷാ നിയമം കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍പിലുള്ള വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോള്‍ മതിയായ അകലമില്ലാത്ത സാഹചര്യത്തിലാണ് കൂട്ടയിടിക്കുള്ള സാഹചര്യം ഉണ്ടാകുന്നത്.
Post Your Comments