ചോക്ക്‌ലേറ്റ് പ്രേമികള്‍ക്ക് ഒരു ദുഃഖവാർത്തയുമായി ശാസ്ത്രജ്ഞര്‍. ചോക്ക്‌ലേറ്റുകള്‍ക്കിനി അധികം ആയുസ്സില്ലെന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഏകദേശം 30 വര്‍ഷം മാത്രമായിരിക്കും ചോക്കലേറ്റിന് ആയുസ് എന്നാണ് ഇവര്‍ പറയുന്നത്. 2050 ആകുമ്പേഴേക്കും ചോക്കലേറ്റ് അപ്രത്യക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം.
കൊക്കോ മരത്തിന്റെ നാശമാണ് ചോക്ക്‌ലേറ്റിന്റെ അന്ത്യത്തിലേക്ക് നയിക്കുന്നതെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. ആഗോള താപനവും വരണ്ട കാലാവസ്ഥയുമാണ് കൊക്കോ മരത്തിന് ഭീഷണിയായിരിക്കുന്നത്. കൊക്കോ ബീന്‍സ് ഉത്പാദിപ്പിക്കുന്ന കൊക്കോ മരങ്ങള്‍ ഭൂമധ്യരേഖയില്‍ നിന്ന് 20 ഡിഗ്രി വടക്ക്, തെക്ക് ഭാഗത്തുള്ള പ്രദേശങ്ങളിലാണ് കൊക്കോ മരങ്ങള്‍ വളരുന്നത്. ഈ പ്രദേശത്തെ താപനില, മഴ, ഈര്‍പ്പം എന്നിവ വര്‍ഷത്തിലുടനീളം ഒരേ നിലയില്‍ തുടരുന്നതാണ് വളര്‍ച്ചയുടെ രഹസ്യം. രോഗങ്ങളും കൊക്കോ മരത്തിന്റെ ആയുസ്സിന് ഭീഷണിയാവുന്നു.
ജീന്‍ എഡിറ്റിങ് സങ്കേതികവിദ്യയായ സി.ആര്‍.ഐ.എസ്.പി.ആര്‍. (ക്രിസ്പര്‍) ഉപയോഗിച്ച് പാരിസ്ഥിതിക വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിയുന്ന കൊക്കോചെടികളെ വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ശാസ്ത്രജ്ഞര്‍ പരീക്ഷിക്കുന്നുണ്ട്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും മിഠായിക്കമ്പനി മാഴ്‌സും ചേര്‍ന്ന് സഹകരിച്ചാണ് ഇതില്‍ പരീക്ഷണം നടത്തുന്നത്.
Post Your Comments