ഇന്ത്യയില്‍ ഭൂരിഭാഗം പുരുഷന്മാരിലും കാണപ്പെടുന്ന നാല് ക്യാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്ന ഗ്രന്ഥി സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു. പുരുഷന്‍റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമായതിനാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.
65 വയസ്സ് പിന്നിട്ടവരിലാണ് പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത കൂടുതൽ. പ്രായം കൂടുന്നതിനനുസരിച്ച് സാധ്യതയും കൂടുന്നതിനാൽ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ചുവടെ ചേർക്കുന്നു.
മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക,അണുബാധ, രക്തത്തിന്‍റെ അംശം
നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കുമുള്ള വേദന,എല്ല് പൊട്ടുക
വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ
ഭൂരിഭാഗം പ്രോസ്റ്റേറ്റ് കാന്‍സറും ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത് വരുന്നതിനാല്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. ചിലയിനം പ്രോസ്റ്റേറ്റ് ക്യാൻസറുകളാകട്ടെ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ നിലനില്‍ക്കാം.
Read also ;ക്യാന്‍സര്‍ അകറ്റാൻ മാതള നാരങ്ങ, ഒന്നിലധികം പങ്കാളികളുള്ള പുരുഷന്‍മാര്‍ ഇങ്ങനെയാണ്….,
ഏറെനേരം ടി.വി കാണുന്ന പുരുഷന്മാർ സൂക്ഷിക്കുക
Post Your Comments