തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ഇനി യൂണിഫോമില്‍ നിരത്തിലിറങ്ങും. നഗര, ഗ്രാമപ്രദേശങ്ങളിലെ ഓര്‍ഡിനറി ബസുകളിലാകട്ടെ സിനിമാതാരങ്ങളുടക്കം ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം. യാത്രബസാണോയെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. ഏകീകൃതനിറം കൊണ്ടുവന്നാല്‍, ഈ രംഗത്തെ മല്‍സരം ഒഴിവാക്കാമെന്നതിനൊപ്പം ഇതര സംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കുമെല്ലാം ബസ്സ് പെട്ടെന്ന് തിരിച്ചറിയാനും കഴിയും. ഇപ്പോള്‍ പല സിറ്റിക്കളിലും പല നിറത്തിലുള്ള ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസ്സുകള്‍ക്കും ഒരേ നിറം നല്‍കാനാണ് തീരുമാനം.
വ്യാവാഴ്ച ചേരുന്ന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം നിറമേതെന്ന് നിശ്ചയിക്കും. സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ തിരിച്ചായിരിക്കും നിറം തീരുമാനിക്കുക. ബസുകള്‍ക്ക് ഏകീകൃതനിറം വേണമെന്ന് ബസുടമകള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പുതിയ തീരുമാനം വരുന്നതോടെ സിറ്റി ബസ്സുകള്‍ക്ക് എല്ലാം ഒരേ നിറം വരും. സ്വകാര്യബസുടകളുടെ അഭിപ്രായം കൂടി കേട്ടശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
തിരുവനന്തപുരത്തും കൊച്ചിയിലും നീല, കോഴിക്കോട് പച്ച. സ്വകാര്യബസുകള്‍ക്ക് പലസിറ്റികളില്‍ പലതാണിപ്പോള്‍ നിറം. വെള്ളയില്‍ ഓറഞ്ച് വരകളാണ് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍ക്ക്. മലബാര്‍ മേഖലയില്‍ ഓടുന്ന ബസ്സുകള്‍കളെയായിരിക്കും ഇത് ബാധിക്കുക. യാത്രക്കാരെ ആകര്‍ഷിക്കാന്‍ വര്‍ണ്ണാഭമാക്കിയാണ് സാധാരണ ബസ്സുകള്‍ നിരത്തിലിറക്കാറ്. പതിനാറായിരം സ്വകാര്യബസുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതനുസരിച്ച് സിറ്റി ബസുകള്‍ക്ക് പച്ചയില്‍ വെള്ള വരകളും മറ്റ് ഓര്‍ഡിനറി ബസുകള്‍ക്കും നീലയില്‍ വെള്ള വരകളുമാണ് മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നത്.
Post Your Comments