മംഗളൂരു: മംഗളൂരുവില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. കുത്തേറ്റ രണ്ടു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ബാനര്‍ കെട്ടിയതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്ന സൂറത്കല്‍ കാട്ടിപ്പള്ളയില്‍ ബുധനഴ്ച ഉച്ചയ്ക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദീപക് റാവു (32) വിനെ കാറിലെത്തിയ സംഘം വഴി തടഞ്ഞു വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പൊലീസ് കനത്ത ബന്തവസ്സു ഏര്‍പ്പെടുത്തിയെങ്കിലും രണ്ടു പേര്‍ക്ക് വീണ്ടും വെട്ടേറ്റു. കൊട്ടാര ചൗക്കിയില്‍ ഫാസ്റ്റ് ഫുഡ് കട നടത്തിയിരുന്ന ബഷീറിന് ബുധനാഴ്ച രാത്രിയോടെ വെട്ടേറ്റത്. കടയിലേക്ക് പാഞ്ഞു കയറിയ അക്രമികള്‍ ബഷീറിനെ പല തവണ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബഷീറിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
രാത്രി സുറത്കലില്‍ നിന്നും ബന്ദറിലേക്ക് വരികയായിരുന്ന മുബഷിറിനെ അജ്ഞാതരായ അക്രമികള്‍ വടിവാള് വെച്ച് വെട്ടി. നാട്ടുകാരുടെ സഹായത്തോടെ മുബഷിര്‍ ആശുപത്രിയില്‍ ചികിത്സ തേടി. നഗരത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് മുള്‍കി നൗഷാദ്, റിസ്വാന്‍, പിങ്കി നവാസ്, നിര്‍ഷന്‍ എന്നിവരെ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടിയിരുന്നു. പിന്തുടരവെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതികള്‍ക്ക് നേരെ മൂഡബിദ്രിയില്‍ വെച്ച് പൊലീസ് രണ്ടു റൗണ്ട് വെടിയുതിര്‍ത്താണ് കീഴടക്കിയത്.
ഭാര്യയെ സ്വപ്‌നത്തില്‍ കുത്തിക്കൊന്ന ഭര്‍ത്താവ്: സംഭവമിങ്ങനെ
Post Your Comments