Latest NewsNewsInternational

നാടിനെ നടുക്കി മഹാദുരന്തം : ബസ് 300 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു തല്‍ക്ഷണം കൊല്ലപ്പെട്ടത് 48 പേര്‍

ലിമ: പെറുവില്‍ പാറിയിടുക്കിലേക്ക് ബസ് മറിഞ്ഞ് 48 പേര്‍ കൊല്ലപ്പെട്ടു. തല്‍ക്ഷണം തന്നെ 48 യാത്രക്കാര്‍ കൊല്ലപ്പെട്ടു. രണ്ട് ജീവനക്കാരും 55 യാത്രക്കാരുമാണ് ബസിലുണ്ടായിരുന്നത്. ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് ബസ് അപകടത്തില്‍ പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഹൗക്കോയില്‍ നിന്ന് പെറു തലസ്ഥാനമായ ലിമയിലേക്ക് 57 പേരുമായി വരികയായിരുന്ന ബസാണ് മറിഞ്ഞത്. മുന്നൂറടി താഴ്ച്ചയുള്ള പാറയിടുക്കിലേക്കാണ് ബസ് മറിഞ്ഞത്. ‘പിശാചിന്റെ വളവ്’ എന്നറിയപ്പെടുന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് പെറു പൊലീസ് പറഞ്ഞു. ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ അപകട സ്ഥലത്ത് നിന്ന് നീക്കം ചെയ്തത്.

പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ലിമയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ദുരന്തം നടന്ന സ്ഥലം. കടലിനോട് ചേര്‍ന്ന് കിടക്കുന്ന പാറയിടുക്കിന് 100 മീറ്റര്‍ താഴ്ചയുണ്ട്. അപകടം രാത്രി നടന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടം മുന്നില്‍കണ്ട് ഇതുവഴി ബസുകള്‍ക്കും ട്രക്കുകള്‍ക്കും മാത്രമാണ് യാത്രാനുമതിയുള്ളത്. കാറുകള്‍ മറ്റു റൂട്ടിലൂടെയാണ് സഞ്ചരിക്കാറുള്ളത്. സ്ഥലത്തേക്ക് എത്തിച്ചേരാന്‍ ഇവിടേക്ക് എത്തിച്ചേരാന്‍ ഈ ഒരു റോഡ് മാത്രമേ ഉള്ളുവെന്നാണ്. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button