ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് രൂക്ഷമായി തുടരുകയാണ്. മഞ്ഞിനെ അവഗണിച്ച് കൊടുംതണുപ്പില്‍ റിപ്പബ്ലിക് ഡേ പരേഡ് റിഹേഴ്സലിന്റെ തിരക്കിലാണ് സൈനികര്‍.പുലര്‍ച്ചെ ഡല്‍ഹിയിലെ രാജ് ലാണ് സൈനികര്‍ അതിശൈത്യത്തെ അവഗണിച്ച് യൂണിഫോമില്‍ പരേഡ് നടത്തുന്നത്.
കനത്തമൂടല്‍ മഞ്ഞ് വിമാനസര്‍വീസുകളെ സാരമായി ബാധിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താളത്തില്‍ നിന്നുമുള്ള വിമാനസര്‍വീസുകള്‍ ഇന്നും താറുമാറായി.20 വിമാനങ്ങളുടെ സമയക്രമങ്ങളാണ് മാറ്റിയത്. ഡല്‍ഹിയില്‍ നിന്നുള്ള പല ട്രെയിനുകളും വൈകി.
ദൃശ്യപരിധി കുറഞ്ഞതു മൂലം നോര്‍ത്തേണ്‍ റെയില്‍വേ 14 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.18 ട്രെയിനുകളുടെ സമയക്രമം മാറ്റിയതായും 60 സര്‍വീസുകള്‍ നേരം വൈകി സര്‍വീസ് നടത്തുമെന്നും റെയില്‍വെ അറിയിച്ചു.
Post Your Comments