Latest NewsNewsInternational

പാകിസ്ഥാന് പിന്നാലെ പലസ്തീന് മുന്നറിയിപ്പുമായി അമേരിക്ക

പാകിസ്ഥാന് നല്‍കിയിരുന്ന സാമ്പത്തിക സഹായം പിന്‍വലിച്ചതിന് പിന്നാലെ പലസ്തീനും മുന്നറിയിപ്പുമായി അമേരിക്ക. സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും അല്ലാത്തപക്ഷം പലസ്തീന് നല്‍കി വരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും അടിയന്തിരമായി നിര്‍ത്തിവയ്ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

തങ്ങള്‍ സാമ്പത്തികമായി വലിയ സഹായം ചെയ്യുന്ന മറ്റു രാജ്യങ്ങളും പാകിസ്ഥാനെ പോലെ നന്ദികേട് കാണിക്കുന്നുണ്ട്. മില്യണ്‍ കണക്കിന് ഡോളറിന്റെ സഹായം തങ്ങള്‍ പലസ്തീന് ചെയ്യുന്നുണ്ടെങ്കിലും യാതൊരു അഭിനന്ദനമോ ബഹുമാനമോ ഇത് വരെ ലഭിച്ചിട്ടില്ല. മാത്രമല്ല , ഇസ്രയേലുമായി വര്‍ഷങ്ങളായി തുടരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും സമാധാന കാരാര്‍ ഉണ്ടാക്കുവാനും അവര്‍ ഒരുക്കമല്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.ജറുസലേം വിഷയത്തില്‍ ഇസ്രായേലിന് അനുകൂല നിലപാട് എടുത്തെങ്കിലും പലസ്തീന് സാമ്പത്തിക സഹായം നൽകാൻ അമേരിക്ക വിമുഖത കാണിച്ചിട്ടില്ല. അമേരിക്കയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്തിന് സഹായം നല്‍കണമെന്നും ട്രംപ് ചോദിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button